കല്ലാർ–പൊൻമുടി ഇക്കോ & ടൂറിസം കൗൺസിൽ വിശാല പൊതുയോഗം

കല്ലാർ–പൊൻമുടി–മണലി മേഖലകളുടെയും സമീപ പ്രദേശങ്ങളുടെയും പ്രകൃതിയും പൈതൃകവും സംരക്ഷിക്കുന്നതിനൊപ്പം, പ്രദേശവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് വഴിയൊരുക്കുന്ന സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് ഒരു കൂട്ടായ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ, പ്രകൃതി സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം, സാമ്പത്തിക വികസനം, ശുചിത്വം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ സമഗ്രമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കല്ലാർ–പൊൻമുടി ഇക്കോ & ടൂറിസം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒരു വിശാല പൊതുയോഗം സംഘടിപ്പിക്കുന്നു.

Oct 02, 2026 - 22:56
0 7

പ്രധാന അജണ്ട

1. കല്ലാർ–പൊൻമുടി ഇക്കോ & ടൂറിസം കൗൺസിലിന്റെ ഔദ്യോഗിക ഭരണസമിതിയെ തിരഞ്ഞെടുക്കുക.

2. കൗൺസിലിന്റെ ഭാവി പ്രവർത്തനങ്ങൾക്കുള്ള സമഗ്രമായ മാർഗരേഖ ചർച്ച ചെയ്ത് തീരുമാനിക്കുക.

3. പ്രകൃതി, പ്രകൃതിവിഭവങ്ങൾ, വനങ്ങൾ, ജലാശയങ്ങൾ, ജൈവവൈവിധ്യം, ആവാസവ്യവസ്ഥ എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.

4. പരിസ്ഥിതി സൗഹൃദവും ഉത്തരവാദിത്തപരവുമായ ടൂറിസം വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്യുക.

5. പ്രാദേശിക ജനങ്ങളുടെ സാമ്പത്തിക പുരോഗതി, തൊഴിൽ അവസരങ്ങൾ, ശുചിത്വം, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക.

6. സമീപ പഞ്ചായത്തുകളുമായും ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്യുക.

ഇതിനായി ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, ടൂറിസം മേഖലയിലുള്ളവർ, വ്യാപാരി–തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വനിതകൾ, പ്രദേശവാസികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സജീവ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.

തീയതി: 07 ഒക്ടോബർ 2026, വൈകുന്നേരം 5.00 മണി, വേദി: River County

എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

കല്ലാർ–പൊൻമുടി ഇക്കോ & ടൂറിസം കൗൺസിൽ താൽകാലിക ഭരണാസമിതിക്ക് വേണ്ടി

പി. രാധാകൃഷ്ണൻ(സെക്രട്ടറി)

ഫോൺ: 97310 73929

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0
KPETC_Admin

Aneesh Kumari Entrepreneur • Consultant • Content Creator • Environmental Initiator

Comments (0)

User